ഫോർച്യൂണറും എൻഡവറും വിയര്‍ക്കുമോ ? തകര്‍പ്പന്‍ ലുക്കില്‍ മഹീന്ദ്ര എക്സ്‌യുവി 700 വിപണിയിലേക്ക് !

മഹീന്ദ്ര എക്സ്‌യുവി 700 വിപണിയിലേക്ക് !

Mahindra & Mahindra , Mahindra Y400 , Mahindra XUV 700 , മഹീന്ദ്ര , മഹീന്ദ്ര എക്സ്​യുവി 700
സജിത്ത്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (11:58 IST)
മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിലേയ്ക്കെത്തുന്നു. യുകെ വിപണിയിൽ പുറത്തിറങ്ങുന്ന സാങ്‌യോങ് റെക്സ്റ്റണ്‍ എന്ന മോഡലിനെയായിരിക്കും എക്സ്‌യുവി 700 എന്ന പേരിൽ ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ഈ മാസം യുകെ വിപണിയിലെത്തുന്ന റെക്സ്റ്റണില്‍ വലിയ മാറ്റങ്ങളില്ലതെയായിരിക്കും ഇന്ത്യയിലെത്തുക.

വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ എസ് യു വി 2018ലായിരിക്കും മഹീന്ദ്ര ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുകയെന്നാണ് പ്രതിക്ഷ. പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളോടെയായിരിക്കും എക്സ്‌യുവി 700 എത്തുക. പുതിയ മുൻ–പിൻ ബംപറുകൾ, ബോഡിയുടെ നിറമുള്ള ക്ലാഡിങ്ങുകൾ, പുതിയ ഹെഡ്‌ലാമ്പുകൾ എന്നീ മാറ്റങ്ങളും വാഹനത്തിലുണ്ടായിരിക്കും.

ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ എന്നിവ പുതിയ വാഹനത്തിലുണ്ട്. 2.2 ലീറ്റർ ഡീസൽ എൻജിനിലായി മാനുവൽ - ഓട്ടമാറ്റിക്ക് വകഭേദങ്ങളും അഞ്ച് സീറ്റർ ഏഴ് സീറ്റർ വകഭേദങ്ങളുമാണ് യുകെ പതിപ്പിലുള്ളത്. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 181 ബിഎച്ചിപി കരുത്തും
1400 മുതൽ 2800 വരെ ആർപിഎമ്മിൽ‌ 400 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക.

മണിക്കൂറിൽ 185 കിലോമീറ്ററാണ് ഈ പ്രീമിയം എസ്‌യു‌വിയുടെ പരമാവധി വേഗമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ എന്നിങ്ങനെയുള്ള വാഹനങ്ങളുമായിട്ടാണ് പുതിയ എസ് യു വി മത്സരിക്കുകയെന്നാണ് സൂചന. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവിലായിരിക്കും എക്സ്‌യുവി 700 എത്തുകയെന്നാണ് പ്രതീക്ഷ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :