Widgets Magazine Widgets Magazine

ബ്രെസയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ പുതിയ എസ്‌യുവിയുമായി മഹീന്ദ്ര !

വെള്ളി, 17 ഫെബ്രുവരി 2017 (14:20 IST)

Widgets Magazine
Mahindra S 20,Beat Compact Sedan, Mahindra & Mahindra, Vitara Brezza, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ് യു വി, വിറ്റാര ബ്രെസ, ബ്രെസ

ഒരു പുതിയ കോംപാക്റ്റ് എസ് യു വിയുമായി എത്തുന്നു. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ പുതിയ എസ് യു വിയുടെ ഡിസൈൻ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോംപാക്റ്റ് എസ് യു വികളായ വിറ്റാര ബ്രെസ, ഇക്കോസ്പോർട്, ഉടൻ പുറത്തിറങ്ങുന്ന ടാറ്റ നെക്സോൺ എന്നീ വാഹനങ്ങൾക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര ഈ വാഹനവുമായി എത്തുന്നത്.
 
നിലവിൽ രാജ്യാന്തര വിപണിയിലുള്ള ടിവോളിയുടെ പ്ലാറ്റ്ഫോമായ എക്സ് 100 നിർ‌മിക്കുന്ന എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ചെറു എസ്‌യുവി വികസന ഘട്ടത്തിലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. എന്നാൽ ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമായിരിക്കില്ല, ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും ഈ പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
 
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നത്. 2015 ലായിരുന്നു രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കിയത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളില്‍ മാത്രമാണ് ടിവോളി ലഭ്യമാകുന്നത്. എന്നാൽ വാഹനത്തിന്റെ എൻജിൻ സ്പെസിഫിക്കേഷന്റെ വിവരങ്ങളോ എന്നായ്യിരിക്കും ഈ വാഹനം പുറത്തിറങ്ങുകയെന്നോ ഉള്ള വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

128 ജി‌ബി സ്റ്റോറേജ്, എട്ട് ജി‌ബി റാം; വണ്‍ പ്ലസ് 3Tയുടെ വില്പന ആരംഭിച്ചു!

ആമസോണ്‍ പ്രൈം മെമ്പര്‍ക്കു മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ഈ സെയില്‍ വഴി ഫോണ്‍ ...

news

കരാറുകാര്‍ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നത് നിര്‍ത്തും; ട്രയിനില്‍ ഭക്ഷണവില പ്രദര്‍ശിപ്പിക്കും

ട്രയിനില്‍ കരാറുകാര്‍ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നത് നിര്‍ത്താന്‍ റയില്‍വേ. ...

news

ക്വിഡിനെ തകർത്തു തരിപ്പണമാക്കാന്‍ മാരുതിയുടെ പുതിയ ക്രോസോവർ ഹാച്ച് കില്ലര്‍ !

പുതിയ ക്രോസോവറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. എങ്കിലും ...

news

സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകളുമായി ബിഎസ്എന്‍എല്‍ തകര്‍ത്താടുന്നു !

പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഒരു ജിബി 3ജി ഡാറ്റ വെറും 36 ...

Widgets Magazine Widgets Magazine