സജിത്ത്|
Last Modified ബുധന്‍, 21 സെപ്റ്റംബര്‍ 2016 (09:08 IST)
ബൊലേറോയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര. പഴയ മോഡലിനേക്കാള്‍ നീളം കൂറച്ചാണ് പവര്‍ പ്ലസ് എന്ന വേരിയന്റില്‍ പുതിയ ബൊലേറോ എത്തിയിട്ടുള്ളത്. നീളം കുറഞ്ഞെങ്കിലും ബൊലേറോയെക്കാള്‍ ഇന്ധന ക്ഷമതയും കരുത്തും കൂട്ടിയാണ് പവര്‍ പ്ലസ് വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. 6.92 ലക്ഷം മുതല്‍ 7.92 ലക്ഷം രൂപ വരെയാണ് ഈ പുതിയ വകഭേദത്തിന്റെ വില.
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളിലൊന്നാണ് ബൊലേറൊ.
മഹീന്ദ്ര നുവോസ്പോര്ട്സിലും
ടിയുവി 300 ലും ഉപയോഗിക്കുന്ന എംഹോക്ക് ഡി70 എന്ജിന് തന്നെയാണ് ബൊലേറോ പവര്‍ പ്ലസിലും ഉപയോഗിച്ചിട്ടുള്ളത്. 1.5 ടര്‍ബോ ഡീസല്‍ മൂന്നു സിലിണ്ടര്‍ എന്ജിന് 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കും 3600 ആര്‍പിഎമ്മില്‍ 70 പിഎസ് കരുത്തും ഉല്പാദിപ്പിക്കും.
എസ്എല്‍ഇ , എസ്എല്‍എക്സ്, സെഡ് എല്‍എക്സ് എന്നീ മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ബൊലേറോ പവര്‍ പ്ലസിന് ലീറ്ററിന് 16.5 കിലോമീറ്ററാണ് എആര്‍എഐ അംഗീകരിച്ച മൈലേജ്. കൂടാതെ ഏഴു സീറ്റുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. ബൊലേറോയുടെ ജനപ്രീതി ബൊലോറ പവര്‍ പ്ലസ് വകഭേദത്തിനും ലഭിക്കും എന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.