Sumeesh|
Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (19:47 IST)
മഹീന്ദ്രയുടെ പുതിയ മോഡലായ എം പി വി മരാസോയെ കമ്പനി അവതരിപ്പിച്ചു. നാസിക്കിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വാഹനം പുറത്തിറക്കിയത്. 9.99 ലക്ഷം വാഹനത്തിന്റെ ബേസ് മോഡലിന്റെ എക്സ് ഷോറൂം വില.
മിഷിഗണിലെ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പനക്ക് പിന്നിൽ. കമ്പനിയുടെ നാസിക്കിലെ പ്ലാന്റിൽ നിന്നുമാണ് വാഹനങ്ങൾ നിർമ്മിക്കുന്നത്. എം 2, എം4, എം 8 എന്നീ നാലു വേരിയന്റുകളിലാണ് മരാസോ പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും ഉയർന്ന മോഡലായ എം8 ന് 13.9 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ഇന്നോവ ക്രിസ്റ്റക്ക് മരാസോ കടുത്ത മത്സരം സൃഷിക്കുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ അത്യാധുനിക സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
125 ബി എച്ച് പി കരുത്തും 305 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.
സിക്സ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ
ആവശ്യാനുസരണം ലഭ്യമാണ്