പാചകവാതകത്തിന്റെ വില കൂട്ടി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2015 (11:27 IST)
രാജ്യത്ത് പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. വില കൂട്ടിയതിനെ തുടര്‍ന്ന് 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില 545 രൂപയില്‍നിന്ന് 606.50 രൂപയായി.

നവംബര്‍ ഒന്നിനായിരുന്നു ഇതിനുമുമ്പ് എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. അന്ന് 27.50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്.

അതേസമയം, വിമാന ഇന്ധനത്തിന്റെ വിലയില്‍ 1.2 ശതമാനം കുറവുണ്ടായി. കിലോലിറ്ററിന് 526.2 രൂപയാണ് കുറച്ചത്. ഇത് പ്രകാരം വിമാന ഇന്ധനം കിലോലിറ്ററിന് 44,320.32 രൂപയായി ഡല്‍ഹിയിലെ വില.

ഒക്ടോബറിനു ശേഷം ഇത് മൂന്നാം തവണയാണ് വിമാന ഇന്ധനവില കുറയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :