ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പര: അവസാന മത്സരത്തില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ കളിച്ചേക്കില്ല

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2015 (11:08 IST)
- ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ കളിച്ചേക്കില്ല. ലോക ഒന്നാം നമ്പര്‍ പേസര്‍ ആയ താരം പരുക്കിന്റെ പിടിയിലായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ചൊവ്വാഴ്ച നെറ്റ്സില്‍ പരിശീലനത്തിനും സ്റ്റെയ്‌ന്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍, കായികക്ഷമത പരിശോധനയ്ക്ക്
വിധേയനായിരുന്നു. ബുധനാഴ്ച വീണ്ടും പരിശോധന നടക്കും.

മൊഹാലിയില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് വയറ്റിലെ പേശികള്‍ക്ക് പരുക്കേറ്റത്. 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാതെ സ്റ്റെയിനിനെ കളിക്കാന്‍ ഇറക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ അസിസ്റ്റന്‍റ് കോച്ച് അഡ്രിയാന്‍ ബിറെല്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :