സജിത്ത്|
Last Modified ശനി, 19 നവംബര്‍ 2016 (10:55 IST)
പ്രീ ദീപാവലി സെയിലില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ലീഇക്കോ. ഫ്‌ളിപ്ക്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, സ്‌നാപ്ഡീല്‍, ലീമാള്‍.കോ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ 200,000 സൂപ്പര്‍ഫോണുകളും 1800 സൂപ്പര്‍ ടിവികളും 500ല്‍ അധികം ആക്‌സസറീസും ഉള്‍പ്പെടെയുള്ള വില്പനയില്‍ നിന്നായി 200 കോടി രൂപയാണ് ലീഇക്കോയ്ക്ക് ലഭിച്ചത്.
ഫ്‌ളിപ്ക്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡേയിലും ലീഇക്കോയ്ക്ക് ഉപഭോക്താക്കളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. വെറും അഞ്ചു ദിവസത്തിനുള്ളിലാണ് കമ്പനി 200,000 സൂപ്പര്‍ ഫോണുകളും 1800 സൂപ്പര്‍ ടിവികളും വിറ്റഴിച്ചതിലൂടെ വന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ക്യാഷ്‌ബാക്ക് ഓഫറുകളും പ്രോഡക്ട് എക്‌സ്‌ച്ചേഞ്ച് ഓഫറുകളുമെല്ലാം കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. ഉത്പന്നത്തിന്റെ ഗുണമേന്മയും മൂല്യവും അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തെതെന്നും ഫ്‌ളിപ്ക്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, സ്‌നാപ്ഡീല്‍ എന്നിവയോട് നന്ദിയുണ്ടെന്നും കമ്പനി അറിയിച്ചു.