നിരത്ത് കീഴടക്കാനെത്തുന്നു ലംബോർഗിനിയുടെ ആദ്യ എസ്‌യുവി

ലംബോർഗിനി , എസ്‌യുവി , ലംബോർഗിനി ഉറൂസ് , ഫോക്‌സ്‌വാഗൺ
jibin| Last Updated: വെള്ളി, 29 മെയ് 2015 (18:53 IST)
ആഡംബര കാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ ആദ്യ എസ്‌യുവി 2018ൽ വിപണിയിലെത്തും. ഇറ്റലിയിലെ സാന്റ്ആഗാട്ടയിൽ
പ്രത്യേക നിർമ്മാണ യൂണിറ്റിന് അനുമതി ലഭിച്ചതോടെ വർഷം 3000 കാറുകൾ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിക്കായി 539 കോടിയുടെ സഹായം ഇറ്റാലി സർക്കാർ അനുവദിക്കുക കൂടി ചെയ്‌തതോടെയാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവി സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നത്.

ഓഡി, ഫോക്‌സ്‌വാഗൺ എന്നിവരുമായി സഹകരിച്ച് നിറത്തിലും ഡിസൈനിലും പുതുമ സമ്മാനിച്ചാവും ലംബോർഗിനി എസ്‌യുവി പുറത്തിറക്കുന്നത്. ഇതിനായി ലക്ഷം കോടി യൂറോയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ഓഡി ക്യൂഎഴ്, ബെന്റ്‌ലി 9എഫ് എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ലംബോർഗിനി എസ്‌യുവിയുടെയും നിർമ്മാണം. ചൈന, ജർമ്മനി, റഷ്യ, യുകെ, മിഡിൽ ഈസ്റ്റ് മേഖലയിലെ ലംബോർഗിനി പ്രിയരെ ലക്ഷ്യമിട്ടാണ് എസ്‌യുവി ഇറക്കുന്നത്. ഉറൂസ് എന്ന എസ്‌യുവി മോഡൽ 2012ലെ ബീജിംഗ് മോട്ടോർ ഷോയിൽ അവതരിപ്പിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :