കടപ്പത്ര വിപണിയിൽ വന്‍ നിക്ഷേപം

  കൊച്ചി , കടപ്പത്ര വിപണി , വിദേശ ധനകാര്യ സ്ഥാപനങ്ങൾ
കൊച്ചി| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (11:27 IST)
ഇന്ത്യൻ കടപ്പത്ര വിപണിയിൽ കഴിഞ്ഞമാസം നിക്ഷേപിച്ചത് 19,772 കോടി രൂപ. 2011 ഡിസംബറിൽ
ഇന്ത്യൻ കടപ്പത്ര വിപണി 21,774 കോടി രൂപ വിദേശ നിക്ഷേപമായി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ കടപ്പത്ര വിപണി നേടിയത് 9,200 കോടി രൂപയാണ്.

കഴിഞ്ഞമാസം മൊത്തം 40,478 കോടി രൂപയുടെ കടപ്പത്രങ്ങളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിയതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

20,706 കോടി രൂപയുടെ കടപ്പത്രങ്ങൾ വിദേശ നിക്ഷേപകർ കഴിഞ്ഞമാസം വിറ്റുമറിക്കുകയും ചെയ്‌തതോടെയാണ് മൊത്തം നിക്ഷേപം 19,772 കോടി രൂപയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :