മധ്യകേരളത്തിലെ പാചകവാതക വിതരണം വീണ്ടും മുടങ്ങി

കൊച്ചി| VISHNU.NL| Last Updated: ബുധന്‍, 4 ജൂണ്‍ 2014 (12:57 IST)
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം ഭാഗികമായതി തടസ്സപ്പെട്ടു. പാചകവാതകവുമായി പോകുന്ന ലോറികളില്‍ ക്ലീനറില്ലാത്തതിന്റെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നതിനാലാണ് വിതരണാം മുടങ്ങിയത്.

ക്ലീനറില്ലാത്തതിന്റെ പേരില്‍ ഇന്ന്‌ എണ്‍പതിലേറെ ലോറികളാണ്‌ തടഞ്ഞിരിക്കുന്നത്‌. പാചകവാതകവുമായി പോകുന്ന ലോറികളിലെ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണിത്‌. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാചകവാതക ലോറികള്‍ ഓടുന്ന സാഹചര്യത്തിലാണ്‌ പരിശോധന കര്‍ശനമാക്കിയത്‌.

ഇതേ തുടര്‍ന്ന്‌ മധ്യകേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള പാചകവാതക നീക്കം തടസ്സപ്പെട്ടു. ഈ അവസ്‌ഥ ഇനിയുള്ള ദിവസങ്ങളിലും തുടര്‍ന്നാല്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും പാചക വാതക ക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌.

ക്ലീനര്‍മാരെ നിയമിക്കുന്നത് അധിക ചെലവിനു കാരണാമാകുമെന്നും അതിനാല്‍ നിയമിക്കാന്‍ കഴിയില്ലെന്നുമാണ് വിതരണക്കാരുടെ സംഘടന പറയുന്നത്. സംഘടന നേതക്കളും കല്‍ക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പാചക വാതക വിതരണം നേരത്തെ ആരംഭിച്ചത്. എന്നാല്‍ വിതരണക്കാരുടെ കടുമ്പിടുത്തം വിതരണത്തെ വീണ്ടും ബാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :