Widgets Magazine Widgets Magazine

എസ്‌യുവി ശ്രേണിയില്‍ പുതുതരംഗം സൃഷ്ടിക്കാൻ ‘കിയ സോൾ’ വിപണിയിലേക്ക് !

ശനി, 7 ജനുവരി 2017 (09:55 IST)

Widgets Magazine
Kia Motors, Kia Soul, suv, crossover കിയ സോൾ, എസ്‌യുവി, കിയ

എസ് യു വി വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ സോൾ എത്തുന്നു. ഈ വർഷം അവസാനത്തോടെയായിരിക്കും ഇന്ത്യയിൽ ഈ വാഹനം പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരുന്നു. 
 
Kia Motors, Kia Soul, suv, crossover കിയ സോൾ, എസ്‌യുവി, കിയ
കിയ ഇന്ത്യയിൽ സ്ഥാപിക്കുന്ന നിർമാണ ശാലിയിൽ നിന്ന് അസംബിൽ ചെയ്തായിരിക്കും വാഹനം പുറത്തിറങ്ങുക. രാജ്യാന്തര വിപണിയിൽ വന്‍‌വിജയമായ സോളിന് ഇന്ത്യയിലും മികച്ച സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. മികച്ച സ്റ്റൈലും ഫീച്ചേഴ്സുമാണ് സോളിന്റെ പ്രധാന ആകർഷണം. കിയയുടെ ചെറു ഹാച്ചായ പിക്കിന്റോയും സോളും ഒരുമിച്ചായിരിക്കും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
 
Kia Motors, Kia Soul, suv, crossover കിയ സോൾ, എസ്‌യുവി, കിയ
നിലവിൽ പെട്രോളിലും ‍ഡീസലിലുമായി മൂന്ന് എൻജിൻ വകഭേദങ്ങളുള്ള ഈ വാഹനത്തിന്റെ എല്ലാ വകഭേദങ്ങളും ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 1.6 ലീറ്റർ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 136 പിഎസ് കരുത്തും ഉല്പാദിപ്പിക്കും. 6300 ആർ‌പിഎമ്മിൽ 124 പിഎസ് ആണ് 1.6 ലീറ്റർ പെട്രോൾ എൻജിന്റെ കരുത്ത്. മൂന്നാമത്തെ വകഭേദമായ 2 ലീറ്റർ എൻജിന്‍ 152 പിഎസ് കരുത്താണ് സൃഷ്ടിക്കുക. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ നിരക്കുകൾ കുത്തനെ കൂട്ടി

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയുടെ നിരക്കുകൾ കുത്തനെ കൂട്ടി. ...

news

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ വലച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ ...

news

അടിമുടി മാറ്റങ്ങളും സ്പോർട്ടി ലുക്കുമായി മാരുതി സുസുക്കിയുടെ ചെറു ഹാച്ച് വാഗൺ ആർ !

ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് ഇതിലും കമ്പനി തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ ...

news

അസ്യൂസിന് വെല്ലുവിളി ഉയര്‍ത്തി കിടിലന്‍ സ്മാര്‍ട്ട്ഫോണുകളുമായി എല്‍ ജി !

എല്‍ജിയും തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. ...

Widgets Magazine Widgets Magazine