കിയ ഒരുങ്ങി തന്നെ, ഇന്ത്യയിലെത്തിക്കുന്നത് സെൽടോസ് എന്ന കരുത്തൻ എസ്‌യുവിയെ !

Last Modified ചൊവ്വ, 4 ജൂണ്‍ 2019 (13:38 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യൻ വാഹന വിപണിയിൽ കരുത്തുകാട്ടാനുള്ള തയ്യാറെടുപ്പിലാണ്. 2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി 2 ഐ എന്ന കൺസെപ്‌റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിക്കുന്നത്. എന്നൽ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനത്തിന് സെൽടോസ് (Seltos) എന്ന് നാമകരണം ചെയ്തിരിക്കുകയാണ് കിയ. ജൂൺ 20നാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അൻവീൽ ചെയ്യുന്നത്.

2019 പകുതിയോടെതന്നെ വാഹന ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയി പുറത്തിറക്കുന്ന ആദ്യ വാഹനത്തിന്റെ എക്സ്രീരിയർ, ഇന്റീരിയർ രേഖാചിത്രങ്ങൾ നേരത്തെ തന്നെ കിയ പുറത്തുവിട്ടിരുന്നു. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ഡിസൈനിലുള്ള ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം

നിണ്ടുപാരന്ന ബോണറ്റും എൽ ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു. ഷാർപ്പ് സ്ട്രോങ് ലൈനുകൾ വാഹനത്തിന്റെ ബോഡിയിൽ ഉടനീളം കാണാൻ സാധിക്കും. ഒതുക്കമാർന്ന ശൈലിയിലാണ് വാഹനത്തിന്റെ ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള അത്യാധുനിക സംവിധനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർക്ക് വളരെ വേഹത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് സ്വിച്ചുകൾ നൽകിയിരിക്കുന്നത്. 1.5 ലിറ്റർ ഡീസൽ, പെട്രോൾ പതിപ്പുകളിൽ വാഹനം വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :