വിദ്യാഭ്യാസവായ്‌പയുടെ പരസ്യത്തിന് ചിലവഴിച്ചത് 30 ലക്ഷം; വിദ്യാഭ്യാസവായ്‌പ നല്കിയത് 3.15 ലക്ഷം രൂപ

കെജ്‌രിവാള്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നൈപുണ്യ പദ്ധതിക്ക് വിമര്‍ശനം

ന്യൂഡല്‍ഹി| Last Updated: ഞായര്‍, 22 ജനുവരി 2017 (15:03 IST)
ഡല്‍ഹിയിലെ ആം ആദ്‌മി സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതിക്കെതിരെ വിമര്‍ശനം. സ്വരാജ് ഇന്ത്യ എന്ന സംഘടനയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വായ്‌പയുടെ പരസ്യത്തിനായി ഡല്‍ഹിയിലെ ആം ആദ്‌മി സര്‍ക്കാര്‍ 30 ലക്ഷം ചിലവഴിച്ചപ്പോള്‍ വായ്‌പ നല്കിയത് 3.15 ലക്ഷം രൂപ മാത്രമാണെന്നാണ് ആരോപണം.

കഴിഞ്ഞ ഡിസംബര്‍ അവസാനം വരെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കായി 3.15 ലക്ഷം രൂപ മാത്രമാണ് വായ്‌പ നല്കിയത്. പദ്ധതിപ്രകാരം അപേക്ഷ നല്കിയ 405 പേരില്‍ നിന്ന് ഒന്നരവര്‍ഷത്തിനിടെ 97 പേര്‍ക്കാണ് വായ്പ അനുവദിച്ചത്. ഇതില്‍ ഡല്‍ഹി സര്‍ക്കാര്‍ മൂന്നു പേര്‍ക്കുള്ള വായ്‌പ മത്രമാണ് നല്കിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.

ബാക്കിയുള്ള വായ്‌പകളെല്ലാം കേന്ദ്ര പദ്ധതിപ്രകാരമാണ് നല്കിയതെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :