നോട്ടുപ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍; ഉറപ്പ് പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പാകെ

നോട്ടുപ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി| Last Modified വെള്ളി, 20 ജനുവരി 2017 (14:41 IST)
രാജ്യത്തെ നോട്ടുപ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റില്‍ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഊര്‍ജിത് പട്ടേല്‍ ഈ ഉറപ്പ് നല്കിയത്. നോട്ട് പ്രതിസന്ധി മൂലം നഗരപ്രദേശങ്ങളില്‍ ഉണ്ടായ പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണമേഖലയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഊര്‍ജിത് പട്ടേല്‍ ബുധനാഴ്ച പാര്‍ലമെന്റിന്റെ ധനകാര്യസമിതിക്ക് മുമ്പാകെ എത്തിയിരുന്നു.

അതേസമയം, നേരത്തെ പി എ സിക്ക് മുമ്പാകെ ഹാജരായ ഊര്‍ജിത് പട്ടേല്‍ റദ്ദാക്കിയ നോട്ടുകളില്‍ എത്ര തിരിച്ചെത്തിയെന്നും ബാങ്കുകള്‍ എന്ന് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :