കാത്തിരിപ്പിന് വിരാമം; അമേരിക്കൻ യുട്ടിലിറ്റി വെഹിക്കിൾ 'ജീപ്പ്' ഇന്ത്യയിലേക്ക്

അമേരിക്കൻ യുട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളായ ജീപ്പ് ഇന്ത്യയിലേക്കെത്തുന്നു.

jeep, america ജീപ്പ്, അമേരിക്ക
സജിത്ത്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (11:00 IST)
അമേരിക്കൻ യുട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളായ ജീപ്പ് ഇന്ത്യയിലേക്കെത്തുന്നു. അടുത്ത മാസം ആദ്യത്തോടെ ജീപ്പിന്റെ മൂന്നു മോഡലുകൾ ഇന്ത്യയില്‍ പുറത്തിറങ്നുമെന്ന് കമ്പനി അറിയിച്ചു. പൂർണമായും ഇറക്കുമതി ചെയ്താകും തുടക്കത്തിൽ ഇന്ത്യയിലെത്തിക്കുക.

ഗ്രാൻഡ് ചെറോക്കി എസ്ആർടി, ജീപ്പ് ഗ്രാൻഡ് ചെറോക്കി, റാംഗ്‌ളർ അൺലിമിറ്റഡ് എന്നിവയാണ് ആദ്യം ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരിയിൽ നടന്ന ഓട്ടോഎക്സ്പോയിൽ മൂന്നു വാഹനങ്ങളെയും ഫീയറ്റ് പ്രദർശിപ്പിച്ചിരുന്നു.

തുടക്കത്തിലെ മൂന്നു മോഡലുകൾ കൂടാതെ 2017 ൽ ഇന്ത്യയിൽ അസംബിൽ ചെയ്യുന്ന ജീപ്പ് റെനഗോഡും പുറത്തിറങ്ങുമെന്നാണ് സൂചന. ചെറോക്കി എസ് ടി ആറിന്റെ 6.4 ലിറ്റർ എൻജിന്റെ കരുത്ത് 475 ബിഎച്ച്പിയും ജീപ്പ് ചെറോക്കിയുടെ 3 ലിറ്റർ വി 6 എൻജിന് 240 ബിഎച്ച്പിയും റാംഗ്‌ളർ അൾട്ടിമേറ്റിലെ 2.8 ലിറ്റർ എൻജിന് 197 ബിഎച്ച്പി കരുത്തും 460 എൻഎം ടോർക്കുമാണ് ഉള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :