രൂപത്തിൽ അടിമുടി മാറ്റവുമായി പുതിയ ഹോണ്ട സിറ്റി എത്തുന്നു!

ജപ്പാനിലെ പ്രമുഖ കാർ നിർമാതാക്കളായ ഹോണ്ടയുടെ സി സെഗ്‍മെന്റ് സെഡാനായ ‘സിറ്റി’യുടെ പുതിയ മോഡൽ കമ്പനി പുറത്തിറങ്ങുന്നു

ജപ്പാന്, ഹോണ്ട, സിറ്റി japan, honda, city
ജപ്പാന്| സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (09:11 IST)
ജപ്പാനിലെ പ്രമുഖ കാർ നിർമാതാക്കളായ ഹോണ്ടയുടെ സി സെഗ്‍മെന്റ് സെഡാനായ ‘സിറ്റി’യുടെ പുതിയ മോഡൽ കമ്പനി പുറത്തിറങ്ങുന്നു. 2ജിസി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സിറ്റിയുടെ പുതിയ പതിപ്പ് അടുത്ത വർഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്‍മെന്റിലെ തങ്ങളുടെ മേധാവിത്യം നില നിർത്താനായിരിക്കും ഹോണ്ടയുടെ ശ്രമം.

1981ലാണ് സിറ്റി ലോക വിപണിയിലെത്തിയത്. സിറ്റിയുടെ ഏഴാം തലമുറയാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്നത്. 1998 ൽ മൂന്നാം തലമുറയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സിറ്റിയുടെ നാലു തലമുറകൾ ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്. എൻജിനിൽ കാര്യമായ മാറ്റങ്ങളില്ലാതെയെത്തുന്ന ഈ കാറിന്റെ രൂപഭംഗിയില് അടിമുടി മാറ്റമുണ്ടെന്നാണ് സൂചന‍.

ഹോണ്ടയുടെ കോംപാക്റ്റ് സെ‍ഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണ് ഉണ്ടാകുക. മാനുവൽ, ഓട്ടോമാറ്റിക്ക് വകഭേദങ്ങളുണ്ടാകുന്ന പുതിയ സിറ്റി 2017 പകുതിയോടു കൂടി ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :