ജന്‍ ധന്‍ യോജന : നാളെ ഒരു കോടി അക്കൌണ്ട്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (12:21 IST)
പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന 76 കേന്ദ്രങ്ങളിലായി നാളെ ആരംഭിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയാകും ജന്‍ ധന്‍ യോജന ഉദ്ഘാടനം ചെയ്യുക. സംസ്ഥാനതലങ്ങളിലും ജില്ലാതലങ്ങളിലും ചടങ്ങുകള്‍ നടക്കും.



പദ്ധതിയ്ക്കായി പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്തെമ്പാടുമായി അറുപതിനായിരത്തിലേറെ ക്യാംപുകള്‍ നടത്തും.പദ്ധതിയുടെ ആദ്യദിനത്തില്‍ തന്നെ ഒരു കോടി ബാങ്ക് അക്കൌണ്ടുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും
റുപേ ഡെബിറ്റ് കാര്‍ഡുകളും അക്കൌണ്ട് ഉടമകള്‍ക്കു ലഭ്യമാകും. ഇത്കൂടാതെ ആധാര്‍-ബന്ധിത അക്കൌണ്ടുകളില്‍ 5000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റും ലഭിക്കും.പദ്ധതിയുടെ ആദ്യ ഘട്ടം ഓഗസ്റ്റോടെ പൂര്‍ത്തിയാകും

രാജ്യത്തെ സാധാരണക്കാര്‍ക്ക്
ബാങ്ക് അക്കൌണ്ട് ലഭ്യമാക്കാനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അക്കൌണ്ടിലൂടെ നല്‍കാനുമാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രഖ്യാപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :