ചൈനീസ് ഐ‌ടി വിപണി കീഴടക്കാന്‍ കൂട്ടായ്മയുമായി ഇന്ത്യന്‍ കമ്പനികള്‍

ബീജിങ്| VISHNU N L| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (11:09 IST)
ഉയർന്ന സർക്കാർ നിയന്ത്രണമുള്ള ചൈനീസ് വിപണിയിലേക്ക് കടക്കാൻ പ്രമുഖ ഇന്ത്യൻ ഐ.ടി. കമ്പനികൾ കൂട്ടായ്മയുണ്ടാക്കി. ടിസിഎസ്.,ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എൻഐഐടി എന്നീ കമ്പനികളാണ് കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇത്തരമൊരു കൂട്ടായ്മ ഇതാദ്യമാണ്. ഗിഷൂ പ്രവിശ്യയിലെ വൻ പദ്ധതിയിൽ സഹകരിക്കുകയാണ് ലക്ഷ്യം.

ഷാങ്ഹായിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് (സിഐഐ) ഇതിന് മുൻകൈയെടുത്തത്.
ചൈനയിലെ ഐ.ടി., ഫാർമസ്യൂട്ടിക്കൽ വിപണി തുറന്ന്‌ കൊടുക്കുന്നത്‌ സംബന്ധിച്ച് നിരന്തരം ആവശ്യമുന്നയിച്ചുവരികയായിരുന്നു. ഇന്ത്യ കയറ്റുമതിയിൽ മികച്ചനേട്ടമുണ്ടാക്കുന്ന മേഖലകളാണ് ഇവ രണ്ടും. ഐ.ബി.എം. പോലുള്ള ആഗോള കമ്പനികൾ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ചൈനയിലെ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :