മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

ജനീവ| VISHNU N L| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (16:04 IST)
ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യത്തിന് മുന്നേറ്റം. എഴുപത്തിയൊന്നാം സ്ഥാനത്തുനിന്ന് അമ്പത്തിയഞ്ചാം സ്ഥാനത്തേക്കാണ് മുന്നേറിയിരിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറമാണ് പട്ടിക തയ്യാറാക്കുന്നത്.

സാമ്പത്തിക വളര്‍ച്ച, താഴ്ന്ന പണപ്പെരുപ്പനിരക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടത്, നിക്ഷേപ സുരക്ഷിതത്വം, മൊത്തം നിക്ഷേപത്തിലെ വളര്‍ച്ച, വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണമേന്മ, ആളോഹരി വരുമാനത്തിലെ വര്‍ധന തുടങ്ങിയവയിലെ മികച്ച വളര്‍ച്ചയാണ് ഇന്ത്യയെ സ്ഥനം മെച്ചപ്പെടുത്താന്‍ സഹായിച്ചത്.

ഏഴ് വര്‍ഷമായി സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. സിംഗപൂരിനാണ് രണ്ടാം സ്ഥാനം. യു.എസ്, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടു. ജപ്പാന്‍, ഹോങ്കോങ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവയാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :