സോളാര്‍ ചാര്‍ജര്, ഇന്‍വര്‍ട്ടര്‍ എന്നിവയുടെ നിര്‍മ്മാണരംഗത്തെ താരമായി എപ്‌സിലോണ്‍

സോളാര്‍ ചാര്‍ജര്‍, ഇന്‍വെര്‍ട്ടര്‍ എന്നീ ഉത്പന്നങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇരിങ്ങാലക്കുടയിലെ എപ്‌സിലോണ്

ഇരിങ്ങാലക്കുട, എപ്‌സിലോണ്‍, സോളാര്‍ ചാര്‍ജര്, ഇന്‍വര്‍ട്ടര്‍ irinjalakkuda, epsilon, solar charger, inverter
ഇരിങ്ങാലക്കുട| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (09:59 IST)
സോളാര്‍ ചാര്‍ജര്‍, ഇന്‍വെര്‍ട്ടര്‍ എന്നീ ഉത്പന്നങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇരിങ്ങാലക്കുടയിലെ എപ്‌സിലോണ്‍‍. സ്വന്തമായി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനു പുറമേ ലോകനിലവാരത്തിലുള്ള വാട്ടര്‍ ഹീറ്ററുകളുടെയും സോളാര്‍ പാനലുകളുടെയും വിതരണവും എപ്‌സിലോണ്‍ വിജയകരമായി നിര്‍വഹിച്ചു വരുന്നു.

പത്തൊന്‍പതു വര്‍ഷം മുമ്പ് ഇരിങ്ങാലക്കുടയില്‍ സ്റ്റെപ്പപ്പ് നിര്‍മാണം മാത്രമായി തുടങ്ങിയ ഒരു ചെറുകിട സംരംഭമായിരുന്നു എപ്‌സിലോണ്‍‍. അതിനുശേഷം യു പി എസും ഇന്‍വെര്‍ട്ടറും സോളാര്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കുവാന്‍ ആരംഭിച്ചു. ഒരു സംഘം യുവാക്കളുടെ ദീര്‍ഘവീക്ഷണവും കഠിനാദ്ധ്വാനവുമാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം.

ഇപ്പോള്‍ സംസ്ഥാനത്താകമാനം എപ്‌സിലോണിന് വിതരണക്കാരുണ്ട്. മികച്ച സര്‍വീസും എപ്‌സിലോണ്‍ ഉറപ്പുവരുത്തുന്നു. കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള സോളാര്‍‍ വാട്ടര്‍ ഹീറ്ററും സോളാര്‍ പാനലുകളും വാട്ടര്‍ പ്യൂരിഫൈറും ഇറക്കുമതി ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :