ഭാരതി എയര്‍ടെല്ലിന് പേമേന്റ് ബാങ്ക് ലൈസന്‍സ്

ഭാരതി എയര്‍ടെല്ലിന് പേമെന്റ് ബാങ്ക് ലൈസന്‍സ് ലഭിച്ചു

ന്യൂഡല്‍ഹി, എയര്‍ടെല്‍, റിസര്‍വ് ബാങ്ക്, ലൈസന്‍സ് newdelhi, airtel, reserve bank, licence
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (08:35 IST)
ഭാരതി എയര്‍ടെല്ലിന് പേമെന്റ് ബാങ്ക് ലൈസന്‍സ് ലഭിച്ചു. എയര്‍ടെല്ലിന്റെ സബ്സിഡിയറിയായ എയര്‍ടെല്‍ എം കൊമേഴ്സ് സര്‍വീസസ് ലിമിറ്റഡിനാണ് റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പേയ്മെന്റ് ബാങ്കിന് എയര്‍ടെല്‍ അപേക്ഷ നല്‍കിയത്. കൊട്ടക് മഹീന്ദ്ര ബാങ്കും എയര്‍ടെല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണു പേയ്മെന്റ് ബാങ്ക് ആരംഭിക്കുന്നത്.

എയര്‍ടെല്‍ എം കൊമേഴ്സ് സര്‍വീസസ് ലിമിറ്റഡിന്റെ 19.9 ശതമാനം ഓഹരികളാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് വാങ്ങിയത്. ഏകദേശം 98.38 കോടി രൂപയോളമാണ് ഇതിന്റെ വില. എയര്‍ടെല്‍ മണി എന്ന പേരില്‍ നിലവിലുള്ള സേവനം പുതിയ പേമെന്റ്ബാങ്കിന്റെ ഭാഗമാക്കും.

രാജ്യത്തെ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റപ്പെടുന്നതിനായാണ് പേമേന്റ് ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. ബാങ്കിങ്ങ് മേഖലയില്‍ പത്തു വര്‍ഷത്തെ പരിജ്‍ഞാനമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ലൈസന്‍സ് നല്‍കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :