മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (09:39 IST)
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്ന് ആര്‍ബിഐ. നിലവില്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെയാണ് ബാങ്കുകള്‍ പിഴ ഈടാക്കുന്നത്. വന്‍തുക പിഴ ഈടാക്കിയ ശേഷമാണ് പലപ്പോഴും അക്കൗണ്ട് ഉടമകള്‍ ഇക്കാര്യം അറിയുന്നത്. ഈ സാഹചര്യത്തിലാണ് ആര്‍‌ബിഐയുടെ പുതിയ വിജ്ഞാപനം.

നിശ്ചിത സമയം കഴിഞ്ഞിട്ടും മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍നിന്നും മാത്രമേ പിഴ ഈടാക്കാവൂ എന്നും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പിലാക്കണമെന്നാണ് നിര്‍ദേശം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :