അഭിറാം മനോഹർ|
Last Modified ബുധന്‍, 25 മെയ് 2022 (20:11 IST)
രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളുമായി കേന്ദ്രം. സോയാബീന്‍, സണ്‍ഫ്‌ളവര്‍ എണ്ണ എന്നിവയുടെ
ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. 20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചത്.
ഇന്ന് പ്രാബല്യത്തിൽ വരുന്ന ഇളവ് 2024 മാർച്ച് 31 വരെ തുടരും. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.പാം ഓയില്‍, സോയാബീന്‍ എണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നികുതി നേരത്തെതന്നെ എടുത്ത് കളഞ്ഞിരുന്നു. ഇവയ്ക്ക് മുകളിലുണ്ടായിരുന്ന കാർഷിക അടിസ്ഥാന വികസന സെസായ അഞ്ച് ശതമാനം നികുതിയാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്.