മുഖം മാറിയ റെയില്‍വെ പണം വാരുന്നു: വരുമാനത്തില്‍ വര്‍ദ്ധനവ്

   ഇന്ത്യന്‍ റെയില്‍വെ, സാമ്പത്തിക വരുമാനം , ഇന്ത്യ
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 8 ജനുവരി 2015 (11:35 IST)
കനത്ത സാമ്പത്തിക നഷ്ട്ത്തിനൊടുവില്‍ ഇന്ത്യന്‍ റെയില്‍വെ തിരിച്ചു വരുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ - ഡിസംബർ കാലയളവിൽ റെയിൽവേയുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതോടെയാണ് റെയില്‍വെ സാമ്പത്തികമായി തിരിച്ചുവരുന്നതായി സൂചന ലഭിച്ചത്.

ഏപ്രിൽ - ഡിസംബർ കാലയളവിൽ ഇന്ത്യന്‍ റെയില്‍വെയുടെ വരുമാനം 12.57 ശതമാനമായിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 1,14,656.13 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. മുൻ വർഷത്തെ സമാന കാലയളവിൽ വരുമാനം 1,01,856.45 കോടി രൂപയായിരുന്നു.

റെയില്‍വെയുടെ യാത്രാ ടിക്കറ്റ് വില്‍പ്പനയിലും കുത്തനെയുള്ള വര്‍ദ്ധനവ് ഉണ്ടായി. 15.59 ശതമാനം വർദ്ധിച്ച് 31,955.07 കോടി രൂപയിലെത്തി. ഇക്കാലയളവിൽ മറ്റു മേഖലകളിൽ നിന്നുള്ള റെയിൽവേയുടെ വരുമാനം 3,021.94
കോടി രൂപയാണ്. വർദ്ധന 5.58 ശതമാനം. അതേസമയം, നടപ്പു വർഷം ഏപ്രിൽ - ഡിസംബർ കാലയളവിൽ ടിക്കറ്റ് ബുക്കിംഗ് 1.64 ശതമാനം ഇടിവ് രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള കാലയളവിൽ ചരക്ക് നീക്കത്തിലൂടെ ലഭിച്ച വരുമാനം 77,161.55 കോടി രൂപയാണ്.
വർദ്ധന 12.19 ശതമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :