ബൈക്കിനെ വെല്ലുന്ന വിലയുമായി ഹീറോ സൈക്കിൾസ്

ഇന്ത്യൻ വിപണിയിൽ ഇതാദ്യം, ബൈക്കിനെ വെല്ലാൻ ഹീറോ സൈക്കിൾസ്

aparna shaji| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2016 (11:01 IST)
ബൈക്കിനെ വെല്ലുന്ന വിലയുമായി ഹീറോ സൈക്കിൾസ് വിപണിയിലേക്ക്. നാല് പുതിയ ഇലക്ട്രോണിക് സൈക്കിളുകളാണ് ഹീറോ സൈക്കിൾസ് വിപണിയിൽ എത്തിക്കുന്നത്. യൂറോപ്യൻ ബ്രാൻഡായ ലെക്ട്രായുടെ ഇലക്ട്രിക് പെഡൽ അസിസ്റ്റൻഡ് ടെക്നോളജിയുമായാണ് ഹീറോ ഇലക്ട്രിക് സൈക്കിളുകൾ വിപണിയിൽ എത്തിക്കുന്നത്.

ഇതാദ്യമായാണ് ഇലക്ട്രിക് പെഡൽ അസിസ്റ്റൻഡ് ടെക്നോളജിയുള്ള സൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വെറും അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വേർപ്പെടുത്താവുന്ന ബാറ്ററി പാക്കാണ് ഈ സൈക്കിളിനുള്ളത്. വില കേട്ടാൽ കള്ളുതള്ളരുത്. 43,000 രൂപ മുതൽ 83,000 രൂപ വരെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :