ഇന്ത്യ കരുതിയിരിക്കുക, പാകിസ്ഥാന്‍ പുതിയ സൈനിക മേധാവിയെ നിയമിച്ചു - ബജ്‌വ ചില്ലറക്കാരനല്ല

ഇന്ത്യയെ ഭയക്കണം, പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഒരു ബോംബിന് തുല്ല്യമാണ്!

Javed Ashraf Bajwa, Raheel Sharif, pakistan army, pakistan army chief, pakistan new Lieutenant General Qamar , india pakistan relation , india , jammu kashmir , jammu , india , ഖമ‌ർ ജാവേദ്​ ബാജ്‌വ , നവാസ് ഷെരീഫ് , പാക് അധീന കാശ്‌മീര്‍ , സൈനിക മേധാവി , നവാസ് ഷെരീഫ്
കറാച്ചി| jibin| Last Modified ശനി, 26 നവം‌ബര്‍ 2016 (20:06 IST)
പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്‌റ്റനന്റ് ജനറൽ ഖമ‌ർ ജാവേദ്​ ബാജ്‌വയെ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയമിച്ചു. ജനറൽ റഹീൽ ഷരീഫ് വിരമിക്കുന്ന ഒഴിവിലേക്കാണ് ബജ്‌വയുടെ നിയമനം. ജനറൽ സുബൈർ ഹയാതിനെ ജോയിൻറ്​ ചീഫ്​ സ്​റ്റാഫ്​ കമ്മറ്റിയുടെ തലവനായും നിയമിച്ചു.

പാക് അധീന കാശ്‌മീരിലെ സൈനികസംഘത്തിലെ പരിശീലന വിഭാഗത്തിന്റെ മേധാവിയായി സേവനം അനുഷ്ഠിച്ചുവരികയാണ് ബാജ്‌വയിപ്പോൾ. റാവൽപിണ്ടി കോർപിൽ കമാൻഡറായും പ്രവർത്തിച്ചു.

പാകിസ്ഥാൻ സൈനിക അക്കാഡിമിയുടെ 62മത് ബാച്ച് അംഗമാണ് ബാജ്‌വ. ചൊവ്വാഴ്ച റഹീൽ ഷെരീഫിൽ നിന്ന് ബാജ്‌വ ചുമതലയേറ്റെടുക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

2013 നവംബർ 29നാണ് നവാസ് ഷെരീഫ് മൂന്ന് വർഷത്തേക്ക് ഷെരീഫിനെ സൈനിക മേധാവിയായി നിയമിച്ചത്. കാലാവധി നീട്ടാൻ ആവശ്യപ്പെടില്ലെന്ന് ഷെരീഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :