രാജ്യത്തിന്റെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (08:42 IST)
ഏപ്രിൽ–ജൂൺ കാലത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുങ്കൊല്ലത്തേക്കാള്‍ 7 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തി. ജനുവരി–മാർച്ച് ത്രൈമാസത്തിൽ രേഖപ്പെടുത്തിയ വാർഷിക വളർച്ച 7.5% ആയിരുന്നു. കൃഷി, സേവനമേഖല, വ്യാവസായിക ഉൽപാദനം എന്നീ രംഗങ്ങളിൽ വളർച്ച കുറഞ്ഞതാണു തിരിച്ചടിയായത്. വായ്പാ പലിശനിരക്കുകൾ കുറയാത്തതും സർക്കാരിന്റെ പരിഷ്കരണ നടപടികൾ പ്രതീക്ഷിച്ച വേഗത്തിൽ നടപ്പാകാത്തതും വ്യവസായ മേഖലയിലടക്കം വളർച്ചയ്ക്കു വിഘാതമാകുന്നുണ്ട്.

അടിസ്ഥാന വായ്പാ പലിശനിരക്കുകൾ കുറച്ച് വിപണിയിൽ പണലഭ്യത ഉയർത്തി വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്ക് തയാറാകണമെന്ന ആവശ്യത്തിന് ഇതോടെ ശക്തിയേറി. വിലക്കയറ്റത്തോത് വളരെ താഴ്ന്ന നിലയിലാണെന്നതും ആഗോള എണ്ണ വില കുറയുന്നതും കണക്കിലെടുത്ത് റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.

ജനുവരി മുതൽ ഇങ്ങോട്ട് അടിസ്ഥാന പലിശനിരക്കിൽ 0.75% കുറവ് വരുത്താൻ റിസർവ് ബാങ്ക് തയാറായിട്ടുണ്ട്. അര ശതമാനമെങ്കിലും കുറവ് അടിയന്തരമായി വേണമെന്ന നിലപാടാണ് സർക്കാരിലും വ്യവസായ ലോകത്തും വ്യാപകമായുള്ളത്. അതേസമയം വാണിജ്യ ബാങ്കുകൾ പലിശ കുറയ്ക്കാൻ തയാറാകാത്തതാണു പ്രശ്നമെന്ന് റിസർവ് ബാങ്ക് പലതവണ പറഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :