തീയുണ്ടകളെറിഞ്ഞ് ഇശാന്ത് ശർമ, ലങ്ക തവിടുപൊടിയായി,ഇന്ത്യയ്ക്ക് 111റ്ണ്‍സ് ലീഡ്

കൊളംബോ| VISHNU N L| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (16:21 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ലങ്കന്‍ ടീമിനും നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. പേസ് ബോളർ ഇശാന്ത് ശർമയുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ ലങ്കന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതോടെ ഇന്ത്യക്ക് 111 റൺസിന്റെ ലീഡ്.

ഇന്ത്യയുടെ അത്രയൊന്നും മെച്ചമല്ലാത്ത
312 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഇഷാന്ത് ശര്‍മ്മയ്ക്ക് മുന്നില്‍ കീഴടങ്ങി. 15 ഓവറിൽ 54 റൺസ് വഴങ്ങി ഇശാന്ത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി. 55 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറർ. വാലറ്റത്ത് രംഗന ഹെറാത്ത് (49) നടത്തിയ രക്ഷാപ്രവർത്തനമാണ് ശ്രീലങ്കയുടെ സ്കോർ 150 കടത്തിയത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്നു ലങ്ക. മൂന്നാം ദിവസം എട്ടിന് 292 റണ്‍സെന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയുടെ ശേഷിച്ച രണ്ടു വിക്കറ്റും രംഗന ഹെറാത്ത് വീഴ്ത്തി. ചേതേശ്വര്‍ പൂജാര പുറത്താകാതെ 145 റണ്‍സെടുത്തു. ലങ്കയ്ക്കായി ദാമിക പ്രസാദ് നാലു വിക്കറ്റ് വീഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :