അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ജൂലൈ 2024 (13:21 IST)
പഴയ നികുതി സമ്പ്രദായത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. പഴയ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും പുതിയ നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍ ഈ ബജറ്റിലുണ്ട്. എങ്കിലും ഇതും ഫലത്തില്‍ ശമ്പളം വാങ്ങുന്ന മധ്യവര്‍ഗത്തിന് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങളല്ല.
പുതിയ നികുതി സ്ലാമ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 75,000 അക്കി ഉയര്‍ത്തി. 3 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ നികുതി നല്‍കേണ്ടതില്ല. 3 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 5 ശതമാനം നികുതിയാണ് നല്‍കേണ്ടത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 75,000 ആക്കി ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ ആദായ നികുതി അടക്കേണ്ടതില്ല. 7 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നല്‍കേണ്ടത്. 10 മുതല്‍ 12 ലക്ഷത്തിന് 15 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ 30 ശതമാനം എന്ന നിലവിലെ നികുതിയും തുടരും.