Union budget 2024 Live updates: റെയിൽവേയുടെ മുഖം മിനുക്കാൻ പിഎം ഗതിശക്തി, വന്ദേഭാരത് നിലവാരത്തിൽ 40,000 ബോഗികൾ

Union Budget 2024,Nirmala sitharaman,Interim Budget
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (11:53 IST)
union Budget 2024
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇറ്റക്കാല ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു. രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. 11 മണിയോടെ ബജറ്റ് അവതരണം ആരംഭിച്ചു. തിരെഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ തിരെഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞു വരുന്ന സര്‍ക്കാരാകും പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുക.

പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചതായും അമൃതകാലത്തിനായുള്ള സര്‍ക്കാര്‍ പ്രയത്‌നം തുടരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.മോദി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന റെയില്‍വേ വികസനം തുടരാന്‍ പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും. റെയില്‍ വേ വികസനത്തിനായി പുതിയ 3 റെയില്‍വേ ഇടനാഴികള്‍ക്ക് രൂപം നല്‍കും. നാല്‍പ്പതിനായിരത്തോളം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. മെട്രോ വികസനം തുടരും.വ്യോമഗതാഗത മേഖലയും വിപുലീകരിക്കും കൂടുതല്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാക്കും. ഇ വാഹനരംഗ മേഖലയും വിപുലമാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :