മികച്ച സംഗീതാനുഭവവുമായി സീബ്രോണ്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ 'ആബ്ലിഫൈ' വിപണിയില്‍

ആകര്‍ഷകമായ സംഗീതാനുഭവവുമായി സീബ്രോണിന്റെ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍!

Zebronics, Portable Induction Speaker   സീബ്രോണിക്‌സ്, ആബ്ലിഫൈ, ഇന്‍ഡക്ഷന്‍ സ്പീക്കര്‍
സജിത്ത്| Last Modified ബുധന്‍, 23 നവം‌ബര്‍ 2016 (15:50 IST)
സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വയര്‍ലെസ് ഓഡിയോ ആബ്ലിഫയര്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ 'ആബ്ലിഫൈ' വിപണിയിലെത്തി. 330 ഗ്രാം ഭാരം മാത്രമുള്ള പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കറുമായാണ് സീബ്രോണിക്‌സ് എത്തിയിട്ടുള്ളത്. വളരെ മികച്ച ശബ്ദവിന്യാസവും നല്ല രീതിയിലുള്ള സംഗീത അനുഭവം പ്രധാനം ചെയ്യുന്നതാണ് ഈ സ്പീക്കറെന്ന് കമ്പനി അറിയിച്ചു.

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഈ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ ഓണാക്കുകയും സ്പീക്കറിന്റെ മൊബൈല്‍ ഹോള്‍ഡറില്‍ മൊബൈല്‍ വയ്ക്കുകയും ചെയ്താല്‍ മതിയെന്നും കമ്പനി അറിയിച്ചു. മിക്ക സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഈ സ്പീക്കറിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും സീബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ജോഷി അറിയിച്ചു.

Zebronics, Portable Induction Speaker   സീബ്രോണിക്‌സ്, ആബ്ലിഫൈ, ഇന്‍ഡക്ഷന്‍ സ്പീക്കര്‍
റമ്പര്‍ ഫിനിഷിങ്ങുമായാണ് ഈ സ്പീക്കര്‍ എത്തിയിട്ടുള്ളത്. ഇതിന്റെ കീഴ്‌ഭാഗത്തായി ഒരു റമ്പര്‍ ഗ്രിപ്പും നല്‍കിയിട്ടുണ്ട്. 1000എംഎഎച്ച് ലി-ലിയോ ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇന്‍ഡക്ഷന്‍ മോഡ് വഴിയുളള പ്ലേബാക്ക് സമയവും ഓക്‌സ് മോഡും ആറ് മണിക്കൂറിനും എട്ട് മണിക്കൂറിനും ഇടയിലായിരിക്കും. 999 രൂപയാണ് ഈ സ്പീക്കറിന്റെ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :