ഇന്ത്യന്‍ നിരത്തുകളിലേക്ക് ഹ്യുണ്ടായുടെ ടോള്‍ബോയ് കാര്‍ 'സാന്‍ട്രോ' തിരിച്ചെത്തുന്നു!

ക്ഷിണകൊറിയയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ കാറായ സാന്‍ട്രോയെ ഇന്ത്യന്‍ നിരത്തിലേക്ക് വീണ്ടുമെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഹ്യുണ്ടായ്, സാന്‍ട്രോ, ദക്ഷിണകൊറിയ hundai, santrom southkorea
സജിത്ത്| Last Modified ചൊവ്വ, 10 മെയ് 2016 (15:16 IST)
ദക്ഷിണകൊറിയയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ കാറായ സാന്‍ട്രോയെ ഇന്ത്യന്‍ നിരത്തിലേക്ക് വീണ്ടുമെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. മാരുതിയുടെ പ്രതാപത്തിനു മങ്ങലേല്‍പ്പിച്ച് 1998ലാണ് ഹ്യുണ്ടായുടെ ടോള്‍ബോയ് കാറായ സാന്‍ട്രോ ഇന്ത്യന്‍ വാഹന വിപണിയിലെത്തിയത്.
പിന്നീടങ്ങോട്ട് ജനപ്രീതിയിലും വില്‍പ്പനയിലും പുതിയ ചരിത്രമെഴുതുതാന്‍ സാന്‍ട്രോയ്ക്ക് കഴിഞ്ഞു. പതിനാറ് വര്‍ഷം
നീണ്ട ജൈത്രയാത്രക്കൊടുവില്‍ 2014 ലാണ് സാന്‍ട്രോയുടെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ ആദ്യം ലഭിച്ച വന്‍ ജനപ്രീതി രണ്ടാംവരവിലും പ്രകടമാകുമെന്നുതന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ സാന്‍ട്രോ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന.
സാന്‍ട്രോയ്ക്കായി പല ഡീലര്‍മാരും സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറയപ്പെടുന്നു. പതിനാറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മാത്രം 13.6 ലക്ഷം സാന്‍ട്രോ കാറുകളാണ് വിറ്റുപോയത്. കൂടാതെ 5.35 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനിയ്ക്ക് കഴിഞ്ഞിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :