ബൂംസൗണ്ട് സ്റ്റീരിയോ സ്പീക്കറുകളുമായി എച്ച്ടിസി ഡിസൈര്‍ 10 പ്രോ ഇന്ത്യയിലേക്ക്

എച്ച്ടിസി ഡിസൈര്‍ 10 പ്രോ ഇന്ത്യയില്‍ വ്യാഴാഴ്ച പുറത്തിറക്കും

HTC, HTC Desire 10 Pro, Smartphone എച്ച്ടിസി, എച്ച്ടിസി ഡിസൈര്‍ 10 പ്രോ, സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (15:22 IST)
എച്ച്ടിസിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എച്ച്ടിസി ഡിസൈര്‍ 10 പ്രോ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ശബ്ദത്തിന്റെ കാര്യത്തിലും ക്യാമറയിലും പുത്തന്‍ സവിശേഷതകളുമായി വരുന്ന വ്യാഴാഴ്ചയാണ് എച്ച്ടിസി ഡിസൈര്‍ 10 പ്രോ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.


ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെ 5.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080 X 1920 പിക്‌സല്‍ റസലൂഷന്‍, പി10 പ്രൊസസറില്‍ 1.8 ഗിഗാഹെഡ്‌സ് ഒക്ട കോര്‍ മീഡിയടെക് ഹീലിയോയിലാണ് ഈ സ്മാര്‍ട്‌ഫോണിന്റെ പ്രവര്‍ത്തനം.

മൂന്ന് ജിബി റാം 32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, നാല് ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് ഉയര്‍ത്താന്‍ സാധിക്കുന്ന 64 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

ബൂംസൗണ്ട് സ്റ്റീരിയോ സ്പീക്കറുകളാണ് ഈ ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ലേസര്‍ ഓട്ടോഫോക്കസുള്ള 20എം‌പി റിയര്‍ ക്യാമറ, ബിഎസ്‌ഐ സെന്‍സറോട് കൂടിയ13എം‌പി സെല്‍ഫി ക്യാമറ, ബ്ലൂടൂത്ത്, വൈഫൈ, 3000എം‌എ‌എച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :