എച്ച്ടിസി എ16 സ്‌മാര്‍ട്ഫോണ്‍ ചിത്രങ്ങള്‍ പുറത്ത്

എച്ച്ടിസി , സ്‌മാര്‍ട്ഫോണ്‍
വാഷിംഗ്ടണ്‍| jibin| Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (10:13 IST)
എച്ച്ടിസി പുറത്തിറക്കാനിരിക്കുന്ന എ16 സ്മാര്‍ട്ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. കാണാന്‍ ഡിസൈര്‍ 626 ന് സമാനമാണ് ഫോണ്‍. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ എ16 ലോഞ്ച് ചെയ്യാനായിരുന്നു കമ്പനിയുടെ ഉദ്ദേശം. ഇവാന്‍ ബ്ളാസ് എന്ന ബ്ളോഗറാണ് ഫോണിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

അതേസമയം, പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളായ ഗ്യാലക്സി എസ് 7, എസ് 7 എഡ്‌ജ് എന്നിവ ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. തെരഞ്ഞെടുത്ത പതിനൊന്ന് നഗരങ്ങളിലാകും വില്‍പ്പന നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :