യുവതലമുറയെ ലക്ഷ്യമിട്ട് ചെറു പട്ടണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹാർലി ഡേവിഡ്സൻ

ചെറു പട്ടണങ്ങളിൽ പ്രതീക്ഷയോടെ ഹാർലി ഡേവിഡ്സൻ

harley davidson, india, vikram pawa  ഹാർലി ഡേവിഡ്സൻ, ഇന്ത്യ, വിക്രം പാവ
സജിത്ത്| Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (11:41 IST)
യുവതലമുറയെ ലക്ഷ്യമിട്ട് രാജ്യത്തെ ചെറു പട്ടണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യു എസ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഒരുങ്ങുന്നു. വിൽപ്പനയിൽ മികച്ച വളർച്ച സമ്മാനിക്കുന്നത് രാജ്യത്തെ ചെറു നഗരങ്ങളാണെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു ശ്രമത്തിന് കമ്പനി തയ്യാറാകുന്നതെന്ന് ഹാർലി ഡേവിഡ്സൻ ഇന്ത്യ മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.

വടക്കു കിഴക്കൻ മേഖലയിലെ പ്രമുഖ നഗരമായ ഗുവാഹത്തിയിലാണു ഹാർലി ഡേവിഡ്സന്റെ പുതിയ ഡീലർഷിപ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മൊത്തമായുള്ള വിപണന കേന്ദ്രമായി ഈ ഷോറൂം മാറുമെന്ന് വിക്രം അഭിപ്രായപ്പെട്ടു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 2,170 യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :