പാക്ക് ആക്രമണം: പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

മനോഹർ പരീക്കർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

Manohar Parrikar, Pakistan, Jammu Kashmir, Kashmir valley, Kashmir issue, Pak Occupied Kashmir (PoK), Kashmir Unrest, Indian Army ന്യൂഡൽഹി, മനോഹര്‍ പരീക്കര്‍, പാകിസ്ഥാന്‍, കശ്മീര്‍, ബിഎസ്എഫ്
ന്യൂഡൽഹി| സജിത്ത്| Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (08:53 IST)
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കശ്മീരില്‍ കൂടിക്കാഴ്ച നടത്തും. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിനായാണ് പ്രതിരോധമന്ത്രി ഇന്നലെ വൈകുന്നേരം കശ്മീരിലെത്തിയത്. കരസേന മേധാവി ദല്‍ബീര്‍ സിങ്ങും പ്രതിരോധമന്ത്രിയോടൊപ്പമുണ്ട്.

പാക്ക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെട്ട പൂഞ്ച്, രജൗറി, ഉറി മേഖലകളിലും പ്രതിരോധ മന്ത്രി സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. കൂടാതെ ജനവാസ കേന്ദ്രങ്ങളില്‍ പാക്ക് ആക്രമണം ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ബിഎസ്എഫിനെ വിന്യസിപ്പിക്കുന്ന കാര്യവും പ്രതിരോധമന്ത്രി ചര്‍ച്ച ചെയ്തേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :