ഗ്രീസില്‍ വഴുതി വീഴുമോ ലോകം? ആഗോള സാമ്പത്തിക പ്രതിസന്ധിയെ മുഖാമുഖം കണ്ട് ലോക വിപണി

VISHNU N L| Last Updated: തിങ്കള്‍, 6 ജൂലൈ 2015 (10:57 IST)
ഗ്രീസില്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മെല്ലെ ആഗോള തലത്തിലേക്ക് വ്യാപിക്കുമെന്ന് സൂചനകള്‍. നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ഗ്രീസിനുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി യൂറോപ്യൻ യൂണിയനെ മൊത്തത്തിൽ ബാധിക്കും. കാരണം ഏകീകൃത കറന്‍സിയായ യൂറോയ്ക്ക് പ്രതിസന്ധിന്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇത് ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങി യൂറോപ്യന്‍ യൂണിയന്റെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.

ഗ്രീസ് പ്രതിസന്ധി മൂലം 35,000 കോടി ഡോളറിന്റെ (ഏകദേശം 22,05,000 കോടി രൂപ) ബാധ്യതയാവും നേരിടേണ്ടിവരിക. ഇത് ഒഴിവാക്കാന്‍ ഗ്രീസിനെ യൂറോസോണില്‍ നിന്ന് പുറത്താക്കുകയേ നിവൃത്തിയുള്ളു. നിലവില്‍ നടന്ന ജനഹിത പരിശോധന പ്രകാരം സാമ്പത്തിക സഹായത്തിന് യൂറോസോനിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കെണ്ടതില്ല എന്ന നിലപാടാണ് ഗ്രീസ് എടുത്തിരിക്കുന്നത്. അതിനാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇവര്‍ ഉടന്‍ തന്നെ പുറത്തായേക്കും.

എന്നാല്‍ പ്രതിസന്ധി അവിടം കൊണ്ട് അവസാനിക്കുന്നില്ല. ഗ്രീസ് പാപ്പരായാൽ യൂറോയുടെ കെട്ടുറപ്പ് നഷ്ടപ്പെടും. ഇത് ആഗോള സാമ്പത്തിക വളർച്ചയെയും സ്വാധീനിക്കും. ജർമനി, ഫ്രാൻസ്, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളിലെ വൻകിട ബാങ്കുകളാണ് ഗ്രീസിന് വായ്പ നൽകിയത്. ഇവർ പ്രതിസന്ധിയിലാവും. ഇത് യൂറോയ്ക്ക് ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികള്‍ക്ക് തടയിടാനായി യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിരുവിട്ട് പ്രവർത്തിച്ചാൽ മൂല്യം ഇടിയും.

ഇത് പലിശ നിരക്ക് കൂട്ടും. ഇറക്കുമതിയെ ബാധിക്കും. കൂടാതെ യൂറോപ്യൻ യൂണിയനെ മാത്രമല്ല, അമേരിക്കൻ സമ്പദ് ഘടനയെയും ബാധിക്കും.
യൂറോയെ സംരക്ഷിക്കാൻ
ഗ്രീസിന് വായ്പ നൽകിയ ചില ബാങ്കുകൾക്ക് യുഎസ് ബാങ്കുകൾ ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നു. ഗ്രീസ് പാപ്പരായാൽ ഈ ബാങ്കുകളുടെ നഷ്ടം നികത്തേണ്ട ബാധ്യത യുഎസ് ബാങ്കുകൾക്കാവും. ഇതാണ് ഡോളറിന് തിരിച്ചടിയുണ്ടാകാന്‍ പോകുന്നത്. ഡോളറിൽ സ്വാധീനം ചെലുത്തുമെന്നതിനാൽ ഇന്ത്യൻ സാമ്പത്തിക രംഗവും ആശങ്കപ്പെടേണ്ടിവരും. ചുരുക്കം പറഞ്ഞാല്‍ ലോകം അടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണെന്ന ആശങ്കപ്പെടുത്തുന്ന സൂചനകളാണ് ഗ്രീസില്‍ നിന്ന് പുറത്തുവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...