സജിത്ത്|
Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (11:15 IST)
ഗൂഗിളിന്റെ പുതിയ പിക്‌സല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഒക്ടോബര്‍ നാലിന് പുറത്തിറക്കും. ഗൂഗിൾ പിക്‌സൽ, പിക്‌സല്‍ XL എന്നീ ഫോണുകളാണ് അവതരിപ്പിക്കുക. പിന്‍വശത്തെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ക്യാമറ പാനല്‍ എന്നീ സവിശേഷതകളുമായാണ് ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
ആൻഡ്രോയ്ഡ്7 .1 നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഞ്ച് ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും ഫോണിലുണ്ടാകുക. പുതിയ വിവരങ്ങള്‍ പ്രകാരം പിക്‌സലിന്റെ ആരംഭവില 43,500 രൂപയോളം വരുമെന്നും അഭ്യൂഹങ്ങളുണ്ട്.