ഫോണുകളിലും കംപ്യൂട്ടറുകളിലും ഉപയോഗിക്കാവുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍!

കുറഞ്ഞ റാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കുമായി ഫുച്ഷ്യ വരുന്നു

google, fuchsia, os, smartphone, tablet ഗൂഗിള്, ഫുച്ഷ്യ, ഒഎസ്, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്
സജിത്ത്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (12:11 IST)
കുറഞ്ഞ റാമിലും വേഗതയേറിയ പ്രോസസറിലും പ്രവര്‍ത്തിക്കുന്ന ആധുനിക ഫോണുകളിലും കംപ്യൂട്ടറുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കുന്നത്‍. ഡെസ്‌ക്ടോപിലും, സ്മാര്‍ട്ട് ഫോണുകളിലും, ടാബ്ലെറ്റുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇത്.

എന്ന കോഡ്‌ നാമത്തില്‍ വികസപ്പിക്കുന്ന ഒഎസിന്റെ ഡെവലപ്പര്‍ കോഡ്‌ പ്രമുഖ പ്രോഗ്രാം കോഡ്‌ ഷെയറിങ് വെബ്‌സൈറ്റായ ജിറ്റ് ഹബിലും ഗൂഗിളിന്റെ തന്നെ സമാന വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐഒടി (Internet of things) യില്‍ ശ്രദ്ധപതിപ്പിക്കുന്ന ഈ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ്, ക്രോം ഒഎസുകളെ പോലെ ലിനക്സ് അടിസ്ഥാനത്തിലായിരിക്കില്ല പ്രവര്‍ത്തിക്കുക.

ആന്‍ഡ്രോയ്ഡ് പൊലീസ് കണ്ടെത്തിയതനുസരിച്ച് 'മജന്റ' അടിസ്ഥാനമാക്കിയാണ് ഫുച്ഷ്യയുടെ നിര്‍മ്മാണം. കാര്‍ ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ വാച്ച്, ജിപിഎസ് എന്നിവ പോലെ സാധാരണ ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമില്ലാത്ത എംബഡഡ് സിസ്റ്റങ്ങള്‍ക്കായി രൂപകല്‍പന ചെയ്ത പ്ലാറ്റ്‌ഫോമാണ് മജന്റ. ഏത് ഡിവൈസിലാണ് ഫുച്ഷ്യ ആദ്യം പ്രത്യക്ഷപ്പെടുകയെന്ന കാര്യം ഗൂഗിള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഫുച്ഷ്യ ഒഎസിന്റെ കെര്‍ണലില്‍ യൂസര്‍ മോഡ്, ശേഷി അടിസ്ഥാനമാക്കിയ സുരക്ഷാ മാതൃക തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം, റാസ്ബെറി പിഐ 3 യിലൂടെ ഫുച്ഷ്യ പുറത്തിറങ്ങുമെന്ന് ഗൂഗിള്‍ എന്‍ജിനീയറായ ട്രാവിസ് ഗീസല്‍ബ്രച്ചിനെ ഉദ്ധരിച്ച് വൈ കോമ്പിനേറ്റര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ, ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പ് നൂഗാ 7.0 സോണി എക്സ്പീരിയ എക്സ് പെര്‍ഫോമന്‍സ്, എല്‍ജി ജി5 സ്മാര്‍ട്ട്‌ ഫോണുകളിലൂടെ ഗൂഗിള്‍ പുറത്തുവിട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :