കൊച്ചി|
Last Modified വ്യാഴം, 24 നവംബര്‍ 2016 (13:47 IST)
നോട്ട് അസാധുവാക്കിയതിന്റെ പ്രതിഫലനം സ്വര്‍ണവിപണിയിലും. സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന്റെ വില 320 രൂപ കുറഞ്ഞ് 22, 000 രൂപയായി. 2750 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇപ്പോഴത്തെ വില.
നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സ്വര്‍ണ ഉപഭോഗത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഇതാണ് സ്വര്‍ണവിലയെ ബാധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില നവംബര്‍ ഒമ്പതിന് 23, 480 ആയിരുന്നു. പതിനഞ്ചു ദിവസം കൊണ്ട് 1, 480 രൂപയാണ് സ്വര്‍ണത്തിന് നഷ്‌ടമായത്.