മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

പുതുവര്‍ഷ നാള്‍ മുതല്‍ മാഹിയില്‍ ഇന്ധന വില കൂടും

നിഹാരിക കെ.എസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2024 (09:35 IST)
മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. നിലവില്‍ മാഹിയില്‍ പെട്രോളിന് 91.92 രൂപയാണ് വില. ഡീസലിന് 81.90 രൂപയും.

കേരളത്തെ അപേക്ഷിച്ച് മാഹിയില്‍ ഇന്ധനത്തിന് 13 രൂപയുടെ കുറവുള്ളതിനാല്‍ അവിടെ നിന്ന് ഇന്ധനം നിറച്ച് വരുന്നവരുടെ എണ്ണം വലുതാണ്.

നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വര്‍ധിച്ചു. ഇതോടെ ലിറ്ററിന് നാല് രൂപയോളമാണ് കൂടുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :