ആറ് വീലില്‍ കുതിക്കുന്ന ‘ഫ്‌ളൈയിങ് ഹണ്ട്‌സ്‌മാന് ‍’

ഫ്‌ളൈയിങ് ഹണ്ട്‌സ്മാൻ , ലാന്‍ഡ് റോവർ  , കാര്‍ വിപണി , കാര്‍
jibin| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2015 (16:11 IST)
കരുത്ത് എന്നു പറഞ്ഞാല്‍ മാത്രം പോരാ കാണുബോള്‍ അത് തോന്നുകയും യാത്രയില്‍ ആ ഫീല്‍ അറിയുകയും വേണം. അതിന് നിങ്ങള്‍ തയ്യാറാണെങ്കില്‍ ലാന്‍ഡ് റോവർ ഡിഫന്ററിന്റെ ആറ് വീൽ ഒന്ന് അറിയുക തന്നെ വേണം. ഫ്‌ളൈയിങ് ഹണ്ട്‌സ്മാൻ എന്ന് പേരിട്ടിരിക്കുന്ന വാഹനം യുവാക്കളെയും വാഹന പ്രേമികളെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഫ്‌ളൈയിങ് ഹണ്ട്‌സ്മാൻ എന്ന ഓമനപ്പേരില്‍ നിര്‍ത്ത് കീഴടക്കാനെത്തുന്ന ഈ ചുണക്കുട്ടനെ കണ്ടാല്‍ ആരും ഞെട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രയും ഗംഭീരമാണ് ഇവന്റെ ലുക്ക്, 500 ബിഎച്ച് പി കരുത്തുള്ള വാഹനത്തില്‍ എല്ലാ വിധത്തിലുമുള്ള ആധൂനിക സംവിധാനവും ഒരുക്കിയിട്ടിണ്ട്. 6.2 ലിറ്റർ എൽഎസ്3 വി-8 എഞ്ചിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. സാദാ ഡിഫന്ററെക്കാൾ 1.4 നാല് മീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയുമുള്ള ഫ്‌ളൈയിങ് ഹണ്ട്‌സ്മാന്റെ ഉള്‍ഭാഗങ്ങളില്‍ ലക്ഷ്വറി സൗകര്യങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

മറ്റ് ആഡംബര വാഹനങ്ങളെ പോലെ തന്നെ വിലയും കുറച്ച് കൂടുതലാണ്. ഫ്‌ളൈയിങ് ഹണ്ട്‌സ്മാൻ 110 ഡബ്ല്യുബി 6x6 ന് 310,000 ഡോളറാണ് (ഏകദേശം രണ്ട് കോടി രൂപ) വില. പോഷ് ഇന്റീരിയറും മനോഹരമായ സീറ്റുകളും, സെന്റർ കൺസോളും, സ്റ്റിയറിങ്ങ് വീലുമെല്ലാം ഫ്‌ളൈയിങ് ഹണ്ട്‌സ്മാനിന്റെ പ്രത്യേകതയാണ്. ഒരു മോഡല്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ വൈകാതെ കൂടുതല്‍ മോഡലുകള്‍ പ്രതീക്ഷിക്കാമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :