ആദ്യ വി‌ൽ‌പനയിൽ ചൂടപ്പംപോലെ വിറ്റുതീർന്ന് ഷവോമിയുടെ എം ഐ 6 പ്രോ

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (20:37 IST)

രാജ്യത്തെ ആദ്യ വി‌ൽ‌പനയിൽതന്നെ താരമായി എം ഐ 6 പ്രോ. ആമസോണിലൂടെയും ഷവോമിയുടെ വെബ്സൈറ്റായ MI,com ലൂടെയും വിൽ‌പന ആരംഭിച്ച ഫോൺ നിമിഷ നേരം കൊണ്ടാണ് വിറ്റു തീർന്നത്. വിപണി ഫോണിനെ ഏറ്റെടുത്ത സാഹചര്യത്തിൽ സെപ്റ്റംബർ 12ന് അടുത്ത ഫ്ലാഷ് സെയിൽ നടത്തുമെന്ന് കമ്പനി അറിയിച്ചു.
 
3 ജി ബി റാം 32 ജി ബി ഇന്റേർണൽ സ്റ്റോറേജ്, 4 ജി ബി റാം 64 ജി ബി ഇന്റേർണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലായാണ് ഫോൺ ഇന്ത്യയിൽ വി‌ൽ‌പനക്കെത്തിച്ചിരിക്കുന്നത്. 5.84 ഇഞ്ച് ഫുൾ എച്ച്ഡി ഫുൾവ്യൂ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്.
 
12 മെഗാപിക്സലും അഞ്ച്  മെഗാപിക്സലും വീതമുള്ള ഡബിൾ റിയർ ക്യാമറകളിൽ മികച്ച ചിത്രം പകർത്താനാവും. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. ആർട്ടിവിഷ്യൽ ഇന്റലിജൻസ് പോർട്ടറെയ്റ്റ് മോഡും എച്ച് ഡി മോഡും ക്യാമറക്ക് കൂടുതൽ മികവ് നൽകും. 8 കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 625 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4000 എം എ എച്ച് ബാറ്ററി മികച്ച ബാക്കപ്പ് നൽകാൻ കഴിവുള്ളതാണ്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ട; എസ് ബി ഐ പുതിയ തീരുമാനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് എസ് ബി ഐ നിർത്തലാക്കാനൊരുങ്ങുന്നതായി ...

news

ബന്ദും ഹർത്താലും വെറുതേയായി? ഇന്ധന വില ഇന്നും കൂടി, പര്‍ഭാനിയില്‍ പെട്രോളിന് 90 കടന്നു

പെട്രോള്‍, ഡീസല്‍ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 ...

news

മികച്ച ഫീച്ചറുകളുമായി മോട്ടോ ജി6 പ്ലസ് ഇന്ത്യൻ വിപണിയിൽ

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണാൺ മോഡലായ മോട്ടോ ജി6 പ്ലസ് ഇന്ത്യയില്‍ ...

news

പുതിയ ഡാറ്റാ തന്ത്രവുമായി ബിഎസ്എൻഎൽ; ഏഴ് പ്ലാനുകൾ പരിഷ്‌ക്കരിച്ചു

ബിഎസ്എൻഎല്ലിൽ ഓഫറുകളുടെ പെരുമഴ. ഓഫറുകൾ നൽകുന്ന കാര്യത്തിൽ മുൻപും ബിഎസ്എൻഎൽ ...

Widgets Magazine