ആറുലക്ഷം രൂപയുണ്ടോ, എങ്കില്‍ ഡ്രൈവറിനോട് ‘ഗൂഡ് ബൈ‘ പറയാം!

ഡൈവറില്ലാത്ത കാര്‍,സെന്‍സര്‍,ഗൂഗിള്‍
സാന്‍ഫ്രാന്‍സിസ്കോ| VISHNU.NL| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (12:29 IST)
ഡൈവറില്ലാതെ സ്വയം നിയന്ത്രിക്കുന്ന കാര്‍ പുറത്തിറക്കി ഗൂഗിള്‍ ചരിത്രം സൃഷ്ടിച്ചിരിന്നു. എന്നാല്‍ കാര്‍ വിപണിയിലെത്തുമ്പോഴത്തെ വിലകേട്ട് മോഹലാസ്യപ്പെട്ടവരില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലയിരുന്നു.

ആദ്യമായി ഡ്രൈവറിനെ ഒഴിവാക്കിയ ഗൂഗിളിന്റെ അഹങ്കാരത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് അത്രക്കൊന്നും പ്രശ്സ്തമല്ലാത്ത കമ്പനി ആറുലക്ഷം രൂപയുണ്ടെങ്കില്‍ നിങ്ങളുടെ കാറിനെ ഡ്രൈവറില്ലാത്ത കാറാക്കി മാറ്റാമെന്ന വാഗ്ദാനവുമായി രംഗത്ത്.

വിവരമറിഞ്ഞ് ഗൂഗിള്‍ അധികൃതര്‍ മോഹലാസ്യപ്പെട്ടെന്നാണ് ദോഷൈദൃക്കുകള്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൂയിസ് എന്ന കമ്പനിയാണ് ആറുലക്ഷം രൂപ വരുന്ന സെന്‍സറുമായി രംഗത്ത് വന്നത്.

ഇത് ഘടിപ്പിച്ചാല്‍ ഡ്രൈവറില്ലാ കാറെന്ന സ്വപ്നത്തിലേക്ക് കൂടുതല്‍ അടുക്കാനാകും എന്നാണ് കമ്പനി പറയുന്നത്. ഹൈവേ ഓട്ടോ പൈലറ്റെന്നാണ് ക്രൂയിസ് ഈ ഉപകരണത്തെ വിശേഷിപ്പിക്കുന്നത്. ഹൈവേയിലൂടെ ഓടുമ്പോള്‍ സിസ്റ്റത്തിലെ ബട്ടണ്‍ പ്രസ് ചെയ്യുന്നതോടെ കാര്‍ ഓട്ടോപൈലറ്റിലാകും. ഇത് മാറ്റാനായി തിരികെ സ്റ്റിയറിങ്ങ് വീല്‍‌ നിയന്ത്രിച്ചാല്‍ മതിയാകും.

എന്തെളുപ്പം അല്ലെ. പക്ഷ സംഗതി കാറില്‍ പിടിപ്പിച്ചാലും റോഡില്‍ നിന്ന് പൂര്‍ണമായും ശ്രദ്ധ മാറ്റാന്‍‌ ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നുമില്ല. എന്നാല്‍ ഒമ്പത് മാസത്തിനകം പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം ഇത് വില്‍ക്കാന്‍ തുടങ്ങുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.

അങ്ങനെയാണെങ്കില്‍ ഗൂഗിള്‍ കടപൂട്ടേണ്ടിവരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. തല്‍ക്കാലം ഈ സെന്‍സര്‍ ഓഡി എ4ലും എസ് 4ലും മാത്രമെ പ്രവര്‍ത്തിപ്പിക്കാനാകൂ. എന്നാല്‍ സമീപഭാവിയില്‍ മറ്റ് കാറുകളിലും പ്രവര്‍ത്തിക്കും. ഇപ്പോള്‍തന്നെ 50 ഓളം സെന്‍സറിന്റെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് ...

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി
ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം മൊഴി ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം
തമിഴ്‌നാട് കല്ലാകുറിച്ചി സ്വദേശിയായ കുലോത്തുങ്കന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണകിരീടം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ
ഇന്നലെ പവന് 480 രൂപയാണ് കുറഞ്ഞത്

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് ...

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന
പരസ്പര പ്രയോജന അധിഷ്ഠിതമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാരബന്ധമെന്നും ...