ഇനി ത്രീഡി കാണാന്‍ തീയേറ്ററില്‍ പോകേണ്ട, മൊബൈല്‍ മതി!

Last Modified വ്യാഴം, 19 ജൂണ്‍ 2014 (16:32 IST)
ഇനി ത്രീഡി കാണാന്‍ തീയേറ്ററില്‍ പോകുകയോ, ത്രീഡി ഫോര്‍മാറ്റുള്ള എല്‍‌ഇഡി വാങ്ങി കണ്ണട വയ്ക്കുകയോ ഒന്നും വേണ്ട. കൈയില്‍ ഒരു മൊബൈല്‍ ഉണ്ടെങ്കില്‍ ഇനി ത്രീഡി കാണാം. ആമസോണാണ് ലോകത്തിലെ ആദ്യ 3D ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സവിശേഷതകള്‍ കേട്ടാല്‍ ആരുമൊന്ന് സ്വന്തമാക്കാന്‍ കൊതിക്കും. അത്രയ്ക്ക് സവിശേഷതകളുടെ പാക്കേജുമായാണ് 3D ഫോണ്‍ എത്തുന്നത്.

വീഡിയോ, ഫോട്ടോ തുടങ്ങി എല്ലാ കണ്ടന്റുകളും ത്രിമാനതലത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഫോണിന്റെ പ്രധാന സവിശേഷത. സെന്‍സറുകളുടെ സഹായത്തോടെയാണ് ആമസോണ്‍ ഫയര്‍ഫോണ്‍ 3D എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. ആപുകളും ഗെയിമുകളുമെല്ലാം 3D യില്‍ ഉപയോഗിക്കാന്‍ കഴിയും. ആമസോണിന്റെ വിശാലമായ ഡിജിറ്റല്‍ സര്‍വീസുകള്‍ ആക്‌സസ് ചെയ്യാമെന്നതാണ് ഫോണിന്റെ മറ്റൊരു ഗുണം. മൂന്നു കോടിയിലധികം വരുന്ന പാട്ടുകള്‍, ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍, സിനിമ, ടി.വി. ഷോ, ബുക്ക്, മാഗസിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

1280 x 720 റസല്യൂഷനില്‍ 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 2.2 ജിഗാഹെഡ്സ്
ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജിബി റാം, ആമസോണിന്റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഫയര്‍ ഒഎസ് വേര്‍ഷന്‍ 3.5.0, 13 എംപി പ്രൈമറി ക്യാമറ, 2.1 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. ഫോണിന്റെ 32 ജിബി വേരിയന്റിന് രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ വാങ്ങുമ്പോള്‍ 12,000 രൂപയും 64 ജിബി വേരിയന്റിന് 18,000 രൂപയും ആണ് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :