ഇടത്തം സിമന്റ് കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് 200 ശതമാനം ലാഭം

മുംബൈ| VISHNU.NL| Last Modified ഞായര്‍, 22 ജൂണ്‍ 2014 (12:46 IST)
മിഡ്ക്യാപ് മേഖലയിലെ ഇടത്തം സിമന്റ് കമ്പനികളുടെ ഓഹരികള്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് 200 ശതമാനം ലാഭം. നൂറോളം പുതിയ നഗരങ്ങളുടെ വരവാണ് സിമന്റ് കമ്പനികളുടെ നേട്ടത്തിന് പിന്നിലെ ഒരുകാരണം.

ജെകെ ലക്ഷ്മി സിമന്റ്‌സ്, ഡാല്‍മിയ ഭാരത്, സിസിഎല്‍ ഇന്റര്‍നാഷണല്‍, പ്രിസം സിമന്റ്‌സ് എന്നീ ഇടത്തരം കമ്പനികളുടെ ഓഹരികളാണ് നിക്ഷേപകര്‍ക്ക് ഭീമമായ ലാഭം നല്‍കിയവയില്‍ ചിലത്. പുതിയ നഗരങ്ങളില്‍
അടിസ്ഥാന സൗകര്യമേഖലയില്‍ വലിയ വികസനമുണ്ടായേക്കുമെന്ന് പ്രതീക്ഷ ഇത്തരം കമ്പനികളുടെ വില ഉയര്‍ത്തി.

കൂടാതെ ഇടത്തരം കമ്പനികളുടെ സിമന്റ് സംഭരണ ശേഷി വര്‍ധിച്ചതും നിക്ഷേപകര്‍ക്ക് ഇത്തരം കമ്പനികളില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിന് കാരണമായി. ഇത് മാത്രമല്ല ഇത്തരം ഓഹരികളുടെ വില നിക്ഷേപകന് താങ്ങാനാവുന്നതാണെന്നതും മറ്റൊരു കാരണമാണ്.

വലിയ കമ്പനികളുടെ ഒഹരികളുടെ വിലയുടെ മൂന്നിലൊന്ന് വില മാത്രമെ ഇടത്തരം കമ്പനികളുടെ ഓഹരികള്‍ക്കുള്ളു. ഇതും നിക്ഷേപകരെ ഇത്തരം ഓഹരികളിലേക്ക് ആകര്‍ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :