നെടുമ്പാശേരി ലാഭത്തിന്റെ വണ്‍‌വേയില്‍

സിയാല്‍,കൊച്ചി,ലാഭം
തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 28 ജൂണ്‍ 2014 (11:49 IST)
വ്യോമയാന മേഖല സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് ഉഴറുമ്പോളും തങ്ങളെ അതൊന്നും ബാധിക്കില്ലന്ന ഭാവത്തിലാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍).

2013-14 സാമ്പത്തിക വര്‍ഷം സിയാല്‍ നേടിയത് 124.42 കോടി രൂപയാണ്. ഇത് ആവശ്യമയ നികുതി സര്‍ക്കാരിലേക്ക് ഒടുക്കിയതിനുശേഷമാണ് എന്നോര്‍ക്കണം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.68 ശതമാനം വര്‍ദ്ധനയാണ് ഇക്കുറി ലാഭത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം സിയാലിന് ലഭിച്ച ലാഭം 111.41 കോടി രൂപയായിരുന്നു. കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സിയാല്‍ ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് വരവ് ചെലവ് കണക്കുകള്‍ പ്രഖ്യാപിച്ചത്.

2012-13 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ രേഖപ്പെടുത്തിയത് 306.5 കോടി രൂപയുടെ വരുമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 17.9 ശതമാനം വര്‍ദ്ധന സിയാല്‍ കൈവരിച്ചു. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 44.8 ശതമാനവും ഗതാഗതേതര മാര്‍ഗത്തിലൂടെയാണ് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :