കൊച്ചി|
JOYS JOY|
Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (13:57 IST)
ചൈനയിലെ ഹുറണ്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ 18 മലയാളികള്‍. 296 ഇന്ത്യക്കാരാണ് ഇത്തവണ ഹുറണ്‍ ഇന്ത്യ സമ്പന്നപട്ടികയില്‍ ഉള്ളത്. 1,600 കോടിയിലേറെ രൂപ ആസ്തിയുള്ളവരാണ് ഇത്തവണ പട്ടികയിലുള്ളത്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 1.60 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി.
സണ്‍ ഫാര്‍മയുടെ മേധാവി ദിലീപ് സാങ്‌വി (1.26 ലക്ഷം കോടി രൂപ) രണ്ടാം സ്ഥാനത്തും ഹിന്ദുജ ഗ്രൂപ്പ് മേധാവി എസ് പി ഹിന്ദുജ (1.03 ലക്ഷം കോടി രൂപ)മൂന്നാം സ്ഥാനത്തുമാണ്.
മലയാളികളില്‍ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 74 ശതമാനം വര്‍ധിച്ച് 17,534 കോടി രൂപയായിട്ടുണ്ട്. ഇന്ത്യ റിച്ച് ലിസ്റ്റില്‍ 40ആം സ്ഥാനത്താണ് അദ്ദേഹം.
ആര്‍ പി ഗ്രൂപ്പ് മേധാവി രവി പിള്ള (13,900 കോടി രൂപ) രണ്ടാമതും ശോഭ ഗ്രൂപ്പിന്റെ പി എന്‍ സി മേനോന്‍ (10,958 കോടി രൂപ) മൂന്നാമതുമാണ്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹുറണ്‍ റിപ്പോര്‍ട്ട് ഇന്ത്യ മേധാവി അനസ് റഹ്മാന്‍ ജുനൈദും ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ആന്റണി ജോസും ചേര്‍ന്നാണ് സമ്പന്നരുടെ പട്ടിക അവതരിപ്പിച്ചത്.