ഊബർ ഈറ്റ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്

സുമീഷ് ടി ഉണ്ണീൻ| Last Modified ഞായര്‍, 25 നവം‌ബര്‍ 2018 (16:24 IST)
ഓൺലൈൻ ഫൂഡ് നെറ്റ്‌വർക്കായ ഊബർ ഈറ്റ്സ് ഇന്ത്യയിൽ
ബിസിനസ് ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ബോളിവുഡ് താ‍രം ആലിയാ ഭട്ടിനെ ഊബർ ഈറ്റ്സിന്റെ ബ്രാൻഡ് അംബാസിഡറായി കമ്പനി തിരഞ്ഞെടുത്തു.

ദശലക്ഷക്കനക്കിന് യുവാക്കൾക്ക് പ്രചോദനമാണ് ആലിയാ ഭട്ട്. സ്വതസിദ്ധമായ ശൈലികൊണ്ടും വ്യക്തിത്വംകൊണ്ടും ആളൂകളെ സ്വധീനിക്കാൻ കഴിവുള്ളയാളായതിനാലാണ് ആലിയയെ ഊബർ ഈറ്റ്സിന്റെ ഇന്ത്യ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കാൻ കാരണം എന്ന് ഊബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞു.

ഊബർ ഓൺലൈൻ ടാക്സി സർവീസിന് പിന്നാലെയാണ് ഊബർ ഈറ്റ്സ് എന്ന ഫ്ഡ് നെറ്റ്‌വർക്കിനെ കമ്പനി ഇന്ത്യയിലെത്തിച്ചത്. 2017ലാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യയിൽ 37 പ്രധാന നഗരങ്ങളിൽ ഇപ്പോൾ ഊബർ ഈറ്റ്സ് സേവനം ലഭ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :