മരണത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്ര ലോകം, ഹൃദയം നിലച്ചാലും ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയും !

സുമീഷ് ടി ഉണ്ണീൻ| Last Updated: ഞായര്‍, 25 നവം‌ബര്‍ 2018 (13:59 IST)
ന്യൂയോര്‍ക്ക്: ഹൃദയം നിലച്ചാലും മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആളുകൾ അറിയുമെന്ന അമ്പരപ്പികുന്ന കണ്ടെത്തെലുമായി ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകർ.

ഹൃദയം നിലച്ചാലും തലച്ചോർ കുറച്ചുനേരത്തേക്കുകൂടി പ്രവർത്തനക്ഷമമായിരിക്കുമെന്ന സുപ്രധാന കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. ഈ സമയം പുറത്തു സംഭവിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ സധികും. പ്രിയപ്പെട്ടവർ തനിക്കായി കരയുന്നതുകേട്ടുകൊണ്ടാണ് മരണത്തിലേക്ക് പോവുക എന്ന് ഗവേഷകർ പറയുന്നു.

ഡോക്ടർ സാം പാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഹാർട്ട് അറ്റാക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട രോഗികളുടെ വെളിപ്പെടുത്തലുകളാണ് പഠനത്തിന് പ്രചോദനമായത് എന്ന് ഗവേഷകർ പറയുന്നു. ഹൃദയാഘാതം വന്ന് മരിച്ചരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :